കാര്‍ലോയുടെ തിരുശേഷിപ്പ് അര്‍ജന്റീനയിലെ സ്‌കൂളുകളില്‍ വണക്കത്തിന്

ബ്യൂണസ് അയേഴ്‌സ്: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് അര്‍ജന്റീന, കോര്‍ഡോബായിലെ സ്‌കൂളുകളില്‍ പൊതുവണക്കത്തിന് വയ്ക്കും. രാജ്യത്തെ സ്‌കൂളുകളില്‍ മുഴുവന്‍ പര്യടനം നടത്തുന്നതിന്റെ ആരംഭം എന്ന നിലയിലാണ് പൊതുവണക്കം നടത്തുന്നത്.

ഏപ്രില്‍ 18 നാണ് തിരുശേഷിപ്പ് പര്യടനം ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് വണക്കത്തിന് തുടക്കം കുറിക്കുന്നത്. കാര്‍ലോയുടെ മൂന്ന് തിരുശേഷിപ്പുകളാണ് അര്‍ജന്റീനയിലുള്ളത്. ഇന്‍ഫഌവന്‍സര്‍ ഓഫ് ഗോഡ് അപ്പസ്‌തോല്‍ ഓഫ് ദ യംങ് എന്ന തീമാണ് തിരുശേഷിപ്പ് പര്യടനത്തിന് സ്വീകരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ആറുവരെ തിരുശേഷിപ്പ് പ്രയാണം ഉണ്ടായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.