കാർലോ യുകരിസ്റ്റിക് യൂത്ത് ആർമിയുടെ പ്രവർത്തനങ്ങൾക്ക് നവ അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസിൻ്റെ അനുമോദനം


വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ് നാമത്തിൽ ഉള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർലോ ആർമിയെ അനുമോദിച്ചു കൊണ്ട് അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് ( Raphael bedros Xxi Minassian) വാട്ട്സ്ആപ്പിൽ സന്ദേശം നൽകി. സംഘടനയുടെ സ്ഥാപകരായ  ഡീക്കൻ  ജോൺ കണയങ്കൽ, ഡീക്കൻ ജോസഫ്   വെട്ടികുഴുചാലിൽ, ബ്രദർ എഫ്രേം കുന്നപ്പള്ളി , കാർലോയുടെ അമ്മയായ അൻ്റോണിയോ സൽസാണോ എന്നിവരെ അനുമോദിക്കുകയും, ഭാരവാഹികളായ അക്ഷയ്, ക്രിസ്റ്റി, ആൻ്റണി, ആൻ തെരേസ, ആനി ജോൺ എന്നിവർക്ക് ദൈവാനുഗ്രഹം അറിയിക്കുകയുംചെയ്തു.

ഡീക്കൻ ജോണിനും, ജോസഫിനും പൗരോഹിത്യ സ്വീകരണത്തിന്ർറെ ആശംസകള് അറിയിച്ച അദ്ദേഹം സംഘടനക്ക് എല്ലാ വിധ സഹായവും വാഗ്ദാനവും നേർന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.