കാര്‍ലോയുടെ കബറിടത്തില്‍ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോട് അനുബന്ധിച്ച് എത്തിയത് 41,000 തീര്‍ത്ഥാടകര്‍

അസ്സീസി: വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള 19 ദിവസങ്ങളിലായി കബറിടത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം എത്തിച്ചേര്‍ന്നത് 41,000 തീര്‍ത്ഥാടകര്‍. അസ്സീസി രൂപത ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.

ഒക്ടോബര്‍ 1 മുതല്‍ 19 വരെയുള്ള കണക്കാണ് ഇത്. ദിവസം തോറും ശരാശരി 2,170 പേര്‍ എത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ഇത്രയും വിശ്വാസികള്‍ കബറിടത്തില്‍ എത്തിച്ചേര്‍ന്നു എന്നത് വലിയൊരു അതിശയമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 19 ദിവസങ്ങളിലും കാര്‍ലോയുടെ അഴുകാത്ത പൂജ്യശരീരം ഗ്ലാസ് കവറിലൂടെ പൊതുവണക്കത്തിന് സജ്ജമായ രീതിയിലായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഒരു മാര്‍ബിള്‍ കഷ്ണം കൊണ്ട് അത് മറച്ചുവച്ചിട്ടുണ്ട്. കബറിടം വീണ്ടും ഭാവിയില്‍ പഴയതുപോലെ തുറന്നുകൊടുക്കുമെന്ന് വത്തിക്കാന്‍ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ ബിഷപ് മാഴ്‌സെല്ലോ ചടങ്ങില്‍ അറിയിച്ചു.

2006 ല്‍ പതിനഞ്ചാം വയസില്‍ ലൂക്കീമിയ ബാധിതനായി മരണമടഞ്ഞ കാര്‍ലോയെ ഒക്ടോബര്‍ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.