മാതാവിനോട് വിശുദ്ധ സൈമണ്‍ സ്‌റ്റോക്ക് പ്രാര്‍ത്ഥിച്ച മനോഹരമായ പ്രാര്‍ത്ഥന

എല്ലാ പ്രാര്‍ത്ഥനകളും മനോഹരമാണ്. എന്നാല്‍ വിശുദ്ധര്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകള്‍ കൂടുതല്‍ മനോഹരമാണ്. കാരണം അതില്‍ അവരുടെ വിശുദ്ധിയും ദൈവസ്‌നേഹസാമീപ്യവും കൂടുതലായുണ്ട്. വിശുദ്ധ സൈമണ്‍ സ്റ്റോക്ക് മാതാവിനോട് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന അപ്രകാരമുള്ള ഒന്നാണ്. മാതാവിനോടുള്ള ഭക്തിയില്‍ കൂടുതലായി വളരുന്നതിനും മരിയഭക്തിയുടെ പ്രചാരകരാകുന്നതിനും ഈ പ്രാര്‍ത്ഥന ഏറെ സഹായിക്കും.

കര്‍മ്മലയിലെ സുന്ദരകുസുമമേ, ഫലസമ്പൂര്‍ണ്ണമായ മുന്തിരീ, സ്വര്‍ഗ്ഗത്തിന്റെ അന്യാദൃശ്യവും നിര്‍മ്മലവുമായ തേജസേ, നിത്യനിര്‍മ്മലകന്യകയായിരുന്ന് ദൈവപുത്രനെ പ്രസവിച്ചവളേ ഇന്നത്തെ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേ. സമുദ്രതാരമേ, എന്നെ സഹായിക്കണമേ, രക്ഷിക്കണമേ, അങ്ങ് എന്റെ അമ്മയാണെന്ന് കാണിച്ചുതരണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.