നിത്യനഗരത്തെ ഭക്തിസാന്ദ്രമാക്കിയ കര്‍മ്മലമാതാവിന്റെ തിരുനാള്‍ പ്രദക്ഷിണം

റോം: ഒമ്പതു ദിവസംനീണ്ടുനിന്ന കര്‍മ്മലമാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനം.മരിയന്‍ പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ അവസാനിച്ചത്. ടിബര്‍ നദിയിലൂടെ ബോട്ടില്‍ മാതാവിന്റെ പൂര്‍ണ്ണകായരൂപവുമായിട്ടായിരുന്നു പ്രദക്ഷിണം.

സന്ധ്യമയങ്ങിയ നേരത്ത് നടന്ന ഈ പ്രദക്ഷിണം അവിസ്മരണീയമായ അനുഭവമായിരുന്നു. അഞ്ഞൂറ് വര്‍ഷംപഴക്കമുള്ള റോമന്‍ പാരമ്പര്യത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദക്ഷിണം. ടിബര്‍ നദിയില്‍ നിന്ന് 1535 ല്‍ മുക്കുവരാണ് മാതാവിന്റെ രൂപം കണ്ടെത്തിയതെന്നാണ് പാരമ്പര്യവിശ്വാസം.

കര്‍മ്മലീത്ത സഭാംഗങ്ങള്‍ക്കാണ് അവര്‍ ഈ രൂപം കൈമാറിയത്. കര്‍മ്മലമാതാവിന്റെ രൂപമായി പിന്നീട് ഇത് അറിയപ്പെട്ടു. കോവിഡിന് ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിലുളള പ്രദക്ഷിണം നടന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.