മതസൗഹാര്‍ദ ക്രിസ്മസ് ആഘോഷവും കരോള്‍ ഗാന മത്സരവും ഡിസംബര്‍ 21ന്

കൊച്ചി: ചാവറ ഫാമിലി വെല്‍ഫയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ ക്രിസ്മസ് ആഘോഷവും കരോള്‍ ഗാന മത്സരവും ഡിസംബര്‍ 21ന് വൈകുന്നേരം നാലിന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കരോള്‍ ഗാന മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 30,000, 20,000, 10,000 എന്നിങ്ങനെ സമ്മാനം ലഭിക്കും.

നഗരത്തിലെ വയോജനങ്ങളെയും അഗതി മന്ദിരങ്ങളിലെ കുട്ടികളെയും ക്രിസ്മസ് ആഘോഷത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കുമെന്നു ചാവറ ഫാമിലി വെല്‍ഫയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. ഏബ്രഹാം എന്നിവര്‍ പറഞ്ഞു. ഫോണ്‍: 9847239922.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.