ദേവാലയങ്ങള്‍ ഉടന്‍ തുറക്കുമെന്ന് കര്‍ദിനാള്‍ പരോലിന്‍


വത്തിക്കാന്‍ സിറ്റി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ദേവാലയങ്ങള്‍ അടച്ചിട്ട സാഹചര്യം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും വൈകാതെ ദേവാലയങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍.

കൂദാശകള്‍ സ്വീകരിക്കാതെ രോഗികളായ കത്തോലിക്കര്‍ മരിച്ചുവീഴുന്നതായ വാര്‍ത്തകള്‍ എന്നെ ഏറെ വേദനിപ്പിക്കുന്നു. തിരുക്കര്‍മ്മങ്ങളില്‍ വലിയ പങ്കാളിത്തം ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും നഗരത്തിലെ ദേവാലയങ്ങള്‍ അധികം വൈകാതെ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിശ്വാസികളെ ഓരോ ബലിയിലും വൈദികര്‍ അനുസ്മരിക്കുന്നുണ്ട്.വികസിത രാജ്യങ്ങളെ കൊറോണ വൈറസ് എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തെക്കുറിച്ച് താന്‍ ആശങ്കാകുലനാണ് എന്നും കര്‍ദിനാള്‍ അറിയിച്ചു. കാട്ടുതീ പോലെയാണ് ഈ പകര്‍ച്ചവ്യാധി പടരുന്നത്

ഇത് മറ്റുളളവര്‍ക്കു വേണ്ടി കൂടി കൂടുതലായി പ്രാര്‍ത്ഥിക്കേണ്ട സമയമാണ്. കര്‍ദിനാള്‍ പരോലിന്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.