കാസാ എന്ന സംഘടനയെക്കുറിച്ച് ഫാ.ജോഷി മയ്യാറ്റില്‍ പങ്കുവച്ച ചിന്തകള്‍ അതിവേഗമാണ് വ്യാപകമായത്. പ്രസ്തുത കുറിപ്പിനെ അനുകൂലിച്ചുംപിന്തുണച്ചും സോഷ്യല്‍മീഡിയായില്‍ ചര്‍ച്ചകളും നടന്നു. ഈ സാഹചര്യത്തില്‍ ഫാ. ജോഷിയുടെ കുറിപ്പിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്പ്രശസ്ത ധ്യാനഗുരു ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍. തനിക്കും കാസയ്ക്കും തമ്മില്‍ രഹസ്യഇടപാടുകള്‍ ഒന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. അച്ചന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:
സഹോദരങ്ങളെ Mayyattil Joshy അച്ചന്റെ ഒരു കുറിപ്പ് എന്റെ ശ്രദ്ധയിൽ പെട്ടു. അതിൽ അദ്ദേഹം എന്നെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തീർത്തും ഞാൻ തള്ളിക്കളയുന്നു. സഭയിലെ ഒരു വൈദികൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ച്ചപാട് മാത്രമാണത്.
ഏത് കാര്യത്തെയും ആർക്കും വിമർശിക്കാം, അഭിപ്രായം പറയാം, എതിർക്കാം. എന്റെ സഹോദരവൈദികന്റെ ഒരു അഭിപ്രായം എന്ന നിലയിൽ മാത്രമേ ഞാൻ അതിനെ കാണുന്നുള്ളൂ. എന്റെ കാഴ്ച്ചപാടുകളെക്കുറിച്ചും, സഭാസ്നേഹത്തേക്കുറിച്ചും എനിക്ക് ഉറച്ച ബോദ്ധ്യമുണ്ട്.
അതുപോലെ Shekeihna Television ചാനൽ ഒരു സ്വതന്ത്ര News ചാനൽ ആണെന്ന് ജോഷി അച്ചനറിയാമല്ലോ. അവർക്ക് അവരുടെതായ Policy ഉണ്ട്, നിലപാടു കളുണ്ട്. എനിക്ക് സന്തോഷ് ബ്രദറിനെയും ടിമംഗങ്ങളെയും വർഷങ്ങളായി അറിയാം.
അതുപോലെ കാസാ എന്ന സംഘടനയും ഞാനും തമ്മിൽ ഒരു രഹസ്യ ഇടപാടുകളും ഇല്ല. കെവിൻ പിറ്ററിനു വധഭിഷണി ഉണ്ടായപ്പോൾ ഞാൻ ശബ്ദി ച്ചു. ജീവനും നിലനിൽപ്പിനും ഭിഷണി നേരിടുമ്പോൾ ആരാണെന്ന് നോക്കാതെ അവരുടെ സംരക്ഷണത്തിനു നിലപാട് എടുക്കണം എന്നാണ് എന്റെ ആഗ്രഹം.
മറ്റുള്ളവർ നിർബന്ധിക്കുന്നത് കൊണ്ടോ സ്വാധിനിക്കുന്നത് കൊണ്ടോ അല്ല എനിക്ക് കിട്ടുന്ന ബോധ്യം അനുസരിച്ചാണ് ഞാൻ പ്രസംഗിക്കുന്നതും സംസാരിക്കുന്നതും.