മതബോധനത്തിന്റെ ലക്ഷ്യം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച; മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മതബോധനത്തിന്റെ ലക്ഷ്യം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷവല്‍ക്കരണത്തിന്റെ ശക്തമായ ഒരു ഘട്ടമാണ് മതബോധനമെന്നും അദ്ദേഹം പറഞ്ഞു.വത്തിക്കാനില്‍ നടന്ന മതബോധകരുടെ മൂന്നാം രാജ്യാന്തര സമ്മേളനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

വിശ്വാസം കൈമാറുന്നതില്‍ മതബോധകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിശ്വാസയാത്ര നടത്താന്‍ ആഗ്രഹിക്കുന്ന കുട്ടികളും യുവതീയുവാക്കളും പ്രായപൂര്‍ത്തിയായവരുമായ അനേകരുടെ കാര്യത്തില്‍ സഭയ്ക്കുള്ള ഉത്തരവാദിത്തത്തിന്റെ അടയാളമാണ് മതബോധകര്‍, മതബോധകരായിരിക്കുന്നതില്‍ ഒരിക്കലും മടുക്കരുത്. മതബോധനം പുതിയ തലമുറകള്‍ക്ക് കൈമാറണമെന്ന തോന്നല്‍ നമ്മളിലോരോരുത്തരിലുമുളവാക്കുന്ന വിശ്വാസാനുഭവമാണ്.
യേശുക്രിസ്തുവിന്റെ ആളത്വത്തെ ദൃശ്യവും മൂര്‍ത്തവുമാക്കിത്തീര്‍ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് മതബോധകരെന്നും പാപ്പ പറഞ്ഞു.

മതബോധകന്‍ ക്രിസ്തുവിലുള്ള നവജീവന്റെസാക്ഷി എന്ന വിഷയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 50 രാജ്യങ്ങളില്‍ നി്ന്നായി 1400 ലേറെ പേര്‍ പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.