സത്യസഭ വിട്ടുപോയവരുടെ മടങ്ങിവരവിന് വേണ്ടിയുള്ള ഡാനിയേലച്ചന്റെ പ്രാര്‍ത്ഥന ഫലം കണ്ടു, പെന്തക്കോസ്തു പാസ്റ്റര്‍ സജിത് കത്തോലിക്കാ സഭയിലേക്ക്…

സത്യസഭ വിട്ടുപോയവരുടെ മടങ്ങിവരവിന് വേണ്ടി ഡിസംബര്‍ വരെ പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തത് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ്. ഈ ആഹ്വാനം ഏറ്റെടുത്ത് മരിയന്‍ മിനിസ്ട്രി പ്രത്യേകപ്രാര്‍ത്ഥനകള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഡാനിയേലച്ചന്റെ ഔദ്യോഗിക സൈറ്റിലും ഈ പ്രാര്‍ത്ഥന ചേര്‍ത്തിരുന്നു. ഇപ്പോഴിതാ അച്ചന്റെ പ്രാര്‍ത്ഥനയോട് ചേര്‍ന്ന് പ്രാര്‍ത്ഥിച്ച നമ്മുടെയെല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയും ഉത്തരവുമുണ്ടെന്ന് തെളിയിച്ചുകൊണ്ട് പെന്തക്കോസ്ത് പാസ്റ്റര്‍ സജിത് കുടുംബസമേതം കത്തോലിക്കാസഭയില്‍ ചേരാന്‍ തീരുമാനിച്ചതായ വിവരം പുറത്തുവന്നിരിക്കുന്നു.

ഏഴു വര്‍ഷം നീണ്ട അന്വേഷണത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം സ്ഥാപിച്ച ഗ്രേസ് കമ്മ്യൂണിറ്റിയിലെ ആയിരക്കണക്കിന് വിശ്വാസികളും അപ്പസ്‌തോലികപാരമ്പര്യമുള്ള സഭകളിലേക്ക് മടങ്ങുമെന്നും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സണ്‍ഡേ ശാലോം പറയുന്നു.

ചങ്ങനാശ്ശേരിയില്‍ നിന്ന് മാത്രമായി 200 ല്‍ പരംകുടുംബങ്ങള്‍ ഗ്രേസ് കമ്മ്യൂണിറ്റിയിലുണ്ട്. അവരെല്ലാം മാതൃസഭയിലേക്ക് മടങ്ങിവരാന്‍ നിശ്ചയിച്ചിരിക്കുകയാണ് ലത്തീന്‍ സഭയിലേക്കാണ് സജിത്തും കുടുംബവും വരുന്നത്. ഇത്തവണത്തെ ക്രിസ്തുമസ് കത്തോലിക്കാസഭയിലായിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, റവ. ഡോസ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവരെല്ലാം സജിത്തിന്റെ മടങ്ങിവരവിന് പി്ന്നിലെ പ്രേരകശക്തികളായിരുന്നു. നമുക്ക് പ്രാര്‍ത്ഥനകള്‍ തുടരാം, ഒരു ഇടയനും ഒരു തൊഴുത്തുമാകുന്ന നല്ല കാലത്തിന് വേണ്ടി…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.