കത്തോലിക്കാ കോണ്‍ഗ്രസ് ജന്മദിനാഘോഷവും സമുദായ സംഗമവും നാളെ

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്‍മായ പ്രസ്ഥാനമായ കത്തോലിക്കാകോണ്‍ഗ്രസിന്റെ 104 ാം ജന്മദിനാഘോഷവും പ്രതിനിധിസഭായോഗവും സമുദായസംഗമവും നാളെ നടക്കും. കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ ശാക്തീകരണത്തിനും മാനവ സാഹോദര്യത്തിനും എന്നതാണ് വിഷയം.

രാവിലെ 10.45 ന് പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് കേന്ദ്രവര്‍ക്കിംങ് കമ്മറ്റി യോഗം. അഡ്വ. ബിജു പറയന്നിലം അധ്യക്ഷനായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കേന്ദ്ര പ്രതിനിധി സഭായോഗം നടക്കും. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. 3.30 ന് പൊതുസമ്മേളനം. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജന്മദിന സന്ദേശം നല്കും. 105 ാം ജന്മദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്ന മാനന്തവാടി രൂപതാ ഭാരവാഹികള്‍ക്ക് ഗ്ലോബല്‍ പ്രസിഡന്റ് കത്തോലിക്കാ കോണ്‍ഗ്രസ് പതാക കൈമാറുന്നതോടെ ജന്മദിനാഘോഷ പരിപാടികള്‍ സമാപിക്കും.

നിരന്തരവും ശക്തവുമായ ഇടപെടലുകളിലൂടെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ സംഘടനയാണ് കത്തോലിക്കാ കോണ്‍ഗ്രസ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.