കത്തോലിക്ക കോൺഗ്രസ് ഏദൻ തോട്ട മത്സരം

സംസ്ഥാനതലത്തിൽ മികച്ച അടുക്കള പച്ചക്കറി കൃഷിക്ക്
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആരംഭംകുറിച്ച  “വീട്ടിലിരിക്കാം – പച്ചക്കറി നടാം ” എന്ന ക്യാംപയിന്റെ രണ്ടാം ഭാഗമായി സംസ്ഥാനതലത്തിൽ ഏദൻ തോട്ട മത്സരം എന്ന പേരിൽ ആകർഷണീയമായ സമ്മാനങ്ങളോടെ മത്‌സരം നടത്തുന്നു.

കേരളത്തിലെ പതിമൂന്നു  രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അടുക്കളത്തോട്ടങ്ങൾക്കാണ് സമ്മാനങ്ങൾ നൽകുന്നത്. 
 കേരളത്തിലെ 13 സീറോ മലബാർ രൂപതകളിലെ ഇടവകകളിൽ നിന്നുമുള്ള എല്ലാ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്നതാണ് .
 

നിബന്ധനകൾ :
1, 2020 മാർച്ച് 25 ന് ശേഷം ആരംഭിച്ചു ജൂൺ 10 ന് മുൻപ് മത്സരത്തിൽ പങ്കെടുക്കുന്ന പച്ചക്കറി തോട്ടങ്ങൾക്കാണ് സമ്മാനം.
2, മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഫേസ് ബുക്ക് മെസഞ്ചറിൽ http://www.facebook.com/ccglobal.2020 ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നു എന്ന് അറിയിച്ചു കൊണ്ട് അവരുടെ മുഴുവൻ പേര്, വീട്ടുപേര്, ഇടവക, രൂപത, ഫോൺ നമ്പർ, ഇ.മെയിൽ അഡ്രസ് തുടങ്ങിയവ അയക്കുക.  ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരായിരിക്കും മത്സരാർത്ഥികൾ. അവർക്ക് രൂപതാ അടിസ്ഥാനത്തിൽ രജിസ്റ്റർ നമ്പർ നൽകും. 
3, പച്ചക്കറി തോട്ടങ്ങളുടെ ഫോട്ടോകൾ മത്സരാർത്ഥികൾ facebook മെസഞ്ചറിലോ , കത്തോലിക്ക കോൺഗ്രസ് email ലോ (akccmail2012@gmail.com) അയക്കുക. ആ ഫോട്ടോകൾ കത്തോലിക്ക കോൺഗ്രസ് facebook പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഏറ്റവും കൂടുതൽ like, comment, share കിട്ടുന്ന ആൾക്ക് 50% മാർക്ക് ലഭിക്കുന്നതാണ്. ബാക്കി 50% മാർക്ക്, കത്തോലിക്ക കോൺഗ്രസ് എക്സ്പേർട്ട് ടീമിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. വീടിന്റെ പരിസരത്തുള്ള കൃഷിയെ പരിഗണിക്കുകയുള്ളൂ..
4, അഞ്ച് ഇനത്തിൽ കുറയാതെയുള്ള പച്ചക്കറി കൃഷി ഉണ്ടാകണം. 
മത്സരത്തിൽ അവതരിപ്പിക്കുന്ന തോട്ടത്തിലെ ചെടികളുടെ ആരോഗ്യം ആണ് കൂടുതൽ പരിഗണിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷിയ്ക്കും മുൻഗണന ഉണ്ടാകും. കുറഞ്ഞ ജല ഉപയോഗം, കീട പ്രതിരോധം, ജൈവ വളപ്രയോഗം തുടങ്ങിയവയിലെ നൂതന ആശയങ്ങൾക്കും മുൻഗണന ഉണ്ടാകും.
മത്സരത്തിൽ വിജയികളാകുന്നവർക്ക്  സീറോ മലബാർ സഭ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി  സമ്മാനങ്ങൾ നൽകുന്നതാണ്. 

ഒന്നാം സമ്മാനം Rs. 50,000/-രണ്ടാം സമ്മാനം Rs. 25,000/-മൂന്നാം സമ്മാനം 11 പേർക്ക് Rs. 10,000/- വീതം. 
മത്സരത്തിൽ  മെയ് 30 വരെ രജിസ്റ്റർ ചെയ്യാം. ജൂൺ 10 ന് ഫേസ്‌ബുക്ക്‌ വഴിയുള്ള റേറ്റിംഗ് അവസാനിപ്പിക്കുന്നതാണ്. 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

 ബെന്നി ആന്റണി മുട്ടത്ത് ഗ്ലോബൽ സെക്രട്ടറി 9895779408
 ജിന്റോ മാത്യു ഓഫീസ് സെക്രട്ടറി 8590020348 (akccmail2012@gmail.com).



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.