കത്തോലിക്കാ ഡോക്ടര്‍മാരെ സഹായിക്കാന്‍ ആപ്പുമായി കാത്തലിക് മെഡിക്കല്‍ അസോസിയേഷന്‍

ഇന്‍ഡ്യാനപൊളീസ്: കത്തോലിക്കാ ഡോക്ടര്‍മാരെ അവരുടെ മനസാക്ഷിക്കനുസരിച്ച് ചികിത്സാരംഗത്ത് ഉചിതമായ തീരുമാനമെടുക്കാനും പ്രതികരിക്കാനും സഹായിക്കുന്ന വിധത്തിലുള്ള ആപ്പ് കാത്തലിക് മെഡിക്കല്‍ അസോസിയേഷന്‍ വികസിപ്പിച്ചെടുത്തു. catholic medical conscience app എന്നാണ് ഇത് അറിയപ്പെടുന്നത്.

ട്രീറ്റ്‌മെന്റ് ഡിസിഷനും എത്തിക്കല്‍ ഇംപ്ലിക്കേഷന്‍സ് ഓഫ് കെയറിലും ഡോക്ടര്‍മാരെ സഹായിക്കാന്‍ പുതിയ ആപ്പ് ഒരു ഉപകരണമായി മാറുമെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യസുരക്ഷയെയും ചികിത്സയെയും സംബന്ധിച്ച് കത്തോലിക്കാവീക്ഷണങ്ങളാണ് ഈ ആപ്പ് അവതരിപ്പിക്കുന്നത്. ഇന്‍ഡ്യാനപൊളീസ് അതിരൂപതയുടെ അംഗീകാരത്തോടെയാണ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

ട്രാന്‍സ് ലേറ്റിംങ്, ഗൈഡിംങ്, ഓര്‍ഗനൈസിംങ്, റെഫറിങ്, ഇലാബ്രേറ്റിംങ്, കോച്ചിംങ് എന്നീ രീതികളിലാണ് ഡോക്ടര്‍മാരെ ഈ ആപ്പ് സഹായിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.