കത്തോലിക്കാ പുരോഹിതര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കണം: കര്‍ദിനാള്‍ ചാള്‍സ് ബോ

യാങ്കോണ്‍: അടുത്തുവരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും വോട്ടു ചെയ്യാനുള്ള അനുവാദം നല്കണമെന്ന് കര്‍ദിനാള്‍ ചാള്‍സ് ബോ. യാങ്കോണ്‍ രൂപതാധ്യക്ഷനാണ് ഇദ്ദേഹം.

മ്യാന്‍മറിലെ 50 മില്യന്‍ ജനസംഖ്യയില്‍ 89 ശതമാനത്തിലേറെ ബുദ്ധമതവിശ്വാസികളാണ്. രാജ്യത്തെ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ മുമ്പന്തിയിലുള്ളതും ബുദ്ധമതസന്യാസികളാണ്. എന്നാല്‍ മിലിട്ടറി ഭരണകൂടം എഴുതിവച്ചിരിക്കുന്ന ഭരണഘടനയില്‍ സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും വോട്ടവകാശം നിഷേധിച്ചിരിക്കുകയാണ്. കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രീകളും ക്രൈസ്തവ ഉപദേശിമാരും മുസ്ലീം മതപുരോഹിതരും ഇക്കൂട്ടത്തില്‍ പെടുന്നു. ഇവര്‍ക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അനുവാദമില്ല. ഇതിനെതിരെയാണ് കര്‍ദിനാള്‍ ബോ രംഗത്തെത്തിയിരിക്കുന്നത്.

വോട്ട് ചെയ്യാന്‍ പൗരന്മാരെ ഉദ്‌ബോധിപ്പി്ക്കുന്ന തനിക്ക് വോട്ട് ചെയ്യാനുളള അവകാശം നിഷേധിച്ചിരിക്കുന്നത് വൈരുദ്ധ്യമാണെന്നും ഇത് അസാധാരണമായ കാര്യമാണെന്നും ഗവണ്‍മെന്റിന് എഴുതിയ കത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.