കത്തോലിക്കാ വിശുദ്ധ രൂപങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തുടരുന്നു

വാഷിംങ്ടണ്‍: അമേരിക്കയിലെ നിരവധിയായ കത്തോലിക്കാ ദേവാലയങ്ങളുടെയും വിശുദ്ധരൂപങ്ങളുടെയും നേര്‍ക്കുളള ആക്രമണപരമ്പരകള്‍ക്ക് അവസാനമില്ലാതാകുന്നു. കഴിഞ്ഞ ആഴ്ചകളിലായി നിരവധി രൂപങ്ങള്‍ക്ക് നേരെ അക്രമം നടന്നതിന്റെ പുറമെ ഇപ്പോഴിതാ കല്ലറകള്‍ക്ക് നേരെയും അക്രമം തുടങ്ങിയിരിക്കുന്നു. ന്യയോര്‍ക്കിലെ ബ്ലൂമിന്‍ബര്‍ഗ് ഔര്‍ ലേഡി ഓഫ് ദ അസംസ്പഷന്‍ ചര്‍ച്ചിലെ ശവക്കല്ലറയാണ് തകര്‍ക്കപ്പെട്ടത്. രൂപതയിലെ പ്രോലൈഫ് സ്മാരകമായി, അബോര്‍ഷന്‍ മൂലം മരണമടഞ്ഞ കുട്ടികള്‍ക്കുവേണ്ടിയുള്ള ശവകുടീരമാണ് ഇത്തവണ തകര്‍ത്തത്. ഏശയ്യ 49:16 തിരുവചനങ്ങളോടുകൂടിയ മാര്‍ബിള്‍ ഫലകത്തില്‍ കരങ്ങളില്‍ വിശ്രമിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രവും രേഖപ്പെടുത്തിയിരുന്നു.

ഇല്ലിനോയിസിലെ റോക്ക്‌ഫോര്‍ഡ് സെന്റ് ബെര്‍ണാഡറ്റെ ഇടവകയിലെ കുരിശുരൂപവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത നിലയിലാണ് കാണപ്പെട്ടത്.

ഇതൊന്നും കണ്ട് ഞങ്ങള്‍ കോപാകുലരാകുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് സങ്കടമുണ്ട്, ക്രിസ്തു ആരാണെന്ന് ഈ അക്രമികള്‍ മനസ്സിലാക്കുന്നില്ലല്ലോ. ഇടവകക്കാരുടെ പ്രതികരണം ഇങ്ങനെയാണ്.

കാലിഫോര്‍ണിയ, മിസൗറി എന്നി സ്ഥലങ്ങളിലും വിശുദ്ധ രൂപങ്ങള്‍ ആക്രമിക്കപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.