സ്‌കൂളുകളില്‍ നിന്ന് സെക്‌സ് എജ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍ നീക്കം ചെയ്യണമെന്ന് കത്തോലിക്കാ അധ്യാപകര്‍

ഘാന: നാഷനല്‍ സ്‌കൂള്‍ കരിക്കുലത്തില്‍ നിന്ന് സെക്‌സ് എജ്യൂക്കേഷന്‍ പ്രോഗ്രാം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ അധ്യാപകര്‍. ഗവണ്‍മെന്റിനോട് ഇക്കാര്യം ബിഷപ്‌സ് കോണ്‍ഫ്രന്‍സും മുസ്ലീം സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. യുനെസ്‌ക്കോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്ക്കാണ് ലൈംഗികവിദ്യാഭ്യാസം സ്‌കൂളുകളില്‍ പാഠ്യവിഷയമാകുന്നത്.

2020 മുതല്‍ അഞ്ചും അതിനും മീതെപ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഘാന ഗവണ്‍മെന്റിന്റെ നീക്കം. ഇതിനെതിരെയാണ് അധ്യാപകരും മതസംഘടനകളും രംഗത്ത് വന്നിരിക്കുന്നത്.

ഘാന സംസ്‌കാരത്തിന് വിരുദ്ധമാണ് ഇതെന്നാണ് ഇവരുടെ വാദം. സ്വീഡനും അയര്‍ലണ്ടുമാണ് ഈ പാഠ്യപദ്ധതിക്കു വേണ്ടി ഫണ്ട് നല്കുന്നത്. പ്രത്യുല്പാദനപരമായ ആരോഗ്യം, ലിംഗം, വിദ്യാഭ്യാസം, ലൈംഗികത എന്നിവ മെച്ചപ്പെടുത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.