കാത്തലിക് യൂത്ത് കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴി ബസ് അപകടത്തില്‍ പെട്ടു; രണ്ടുപേര്‍ മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഡിഫു: കാത്തലിക് യൂത്ത് കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴി ബസ് അപകടത്തില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു. നാലുപേരുടെ നില അതീവഗുരുതരാവസ്ഥയില്‍. 33 പേര്‍ക്ക് പരിക്കേറ്റു. ആസാമിലെ ഡിഫു രൂപതയിലെ യുവജനങ്ങളാണ് അപകടത്തില്‍പെട്ടത്.

ഷില്ലോന്‍ജാന്‍ ഗ്രാമത്തില്‍ വച്ചാണ് ബസ് അപകടമുണ്ടായത്. ഡിസംബര്‍ 29 ന് ആയിരുന്നു അപകടം ബസില്‍ 50 പേരാണ് ഉണ്ടായിരുന്നത്.

എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങള്‍ക്കാവശ്യമുണ്ട്. രൂപത യൂത്ത് ഡയറക്ടര്‍ ഫാ. ആന്റണി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.