പുതിയ കണക്കുകള്‍ പ്രകാരം ഏഷ്യയിലും ആഫ്രിക്കയിലും കത്തോലിക്കാ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 2019 ലെ കണക്കുകള്‍ പ്രകാരമാണ് ഈ വര്‍ദ്ധനവ്. 2018 ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ വര്‍ദ്ധനവ്.
യൂറോപ്പിലും അമേരിക്കയിലും കത്തോലിക്കാ വൈദികരുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോഴും ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പെര്‍മനന്റ് ഡീക്കന്മാരുടെ എണ്ണത്തിലും വര്‍ദ്ധനവു രേഖപ്പെടുത്തിയിട്ടുണ്ട്. സന്യാസിനികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.
ആഫ്രിക്കയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ദ്ധനവും ഏഷ്യയില്‍ 3.31 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ കത്തോലിക്കരില്‍ പാതിയോളവും ഫിലിപ്പൈന്‍സിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.