വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് പണം ചോദിച്ചുവെന്ന ആരോപണം വത്തിക്കാന്‍ നിഷേധിച്ചു

വത്തിക്കാന്‍ സിറ്റി: കൊല്ലപ്പെട്ട ഇറ്റാലിയന്‍ സ്റ്റേറ്റ്‌സ്മാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് പണം ആവശ്യപ്പെട്ടുവെന്ന ആരോപണം വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം നിഷേധിച്ചു. ഇതൊരു സത്യമല്ല. ഫാ. ടൂറെക്ക് ഏപ്രില്‍ 9 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

സെയ്ന്റ്‌സ് കോണ്‍ഗ്രിഗേഷന്റെ അണ്ടര്‍ സെക്രട്ടറിയാണ് ഇദ്ദേഹം.ഇറ്റാലിയന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ന്യൂസ് പ്രോഗ്രാം ഏപ്രില്‍ 12 ന് സംപ്രേഷണം ചെയ്ത പ്രോഗ്രാമിനോടു പ്രതികരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.2018 ജൂണില്‍ നാമകരണനടപടികള്‍ക്കുവേണ്ടി തന്നോട് അണ്ടര്‍സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

ഇറ്റാലിയന്‍ പ്രധാനമന്ത്രി അല്‍ഡോ മോറോയുടെ നാമകരണനടപടികളാണ് വിവാദത്തിലായിരിക്കുന്നത്. എന്നാല്‍ മോറോയുടെ നാമകരണനടപടികള്‍ ഇതുവരെയും ഡിസാസ്റ്ററിയുടെ മുമ്പില്‍ വന്നിട്ടില്ല എന്നും ഫാ.ടുറെക്ക് അറിയിച്ചു. ഇറ്റലിയുടെ ഭരണം ഏറെനാള്‍ വഹിച്ച അധികാരിയായിരുന്നു മോറോ. 1963 മുതല്‍ 1968 വരെയും 1974 മുതല്‍ 1976 വരെയും അദ്ദേഹം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. 1978 മെയ് 9 ന് തട്ടിക്കൊണ്ടുപോകപ്പെട്ട അദ്ദേഹം 55 ദിവസങ്ങള്‍ തടങ്കലിലായിരുന്നു.

വിവാദങ്ങള്‍ അനീതിപരമാണെന്ന് ഇദ്ദേഹത്തിന്റെ മൂത്ത മകള്‍ പ്രതികരിച്ചു. ജീവിതത്തിലും മരണത്തിലും അതിന് ശേഷവും തന്റെ പിതാവ് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മരിയ മോറോ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.