സിസിബിഐ നാളെ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്യും

ബംഗഌര്: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ( സിസിബിഐ) നാളെ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്യും. സിസിബിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരിയാണ് ഇക്കാര്യം അറിയിച്ചത്.

പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ന്യൂ ഇവാഞ്ചലൈസേഷനാണ് ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂള്‍, ഇടവകകള്‍, രൂപത എന്നിവിടങ്ങളില്‍ കാര്യക്ഷമതയോടെ മതബോധനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗങ്ങളുമാണ് ഇതിലുള്ളത്. ഏഷ്യന്‍ തിയോളജിക്കല്‍ കോപ്പറേഷനാണ് പ്രസാധനം ഏറ്റെടുത്തിരിക്കുന്നത്.

248 പേജ് വിലയുള്ള പുസ്തകത്തിന്റെ വില 250 രൂപയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.