സഭാപ്രബോധനങ്ങളിലൂടെ പരിശുദ്ധാത്മ അഭിഷേകം.(CCC 309-324)


          ക്രൈസ്തവ വിശ്വാസത്തിൻ്റെ സമഗ്രദർശനത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ഉത്തരം കാണാൻ കഴിയൂ (CCC 309). ദൈവപരിപാലനയും തിന്മ എന്ന പ്രശ്നവും ക്രൈസ്തവ സന്ദേശത്തിൽ  ഉത്തരം ഉള്ളതുതന്നെയാണ് എന്ന് ഈ ഖണ്ഡികയിൽ തുടർന്ന് പറയുന്നുണ്ട്.                 

ബുദ്ധിശക്തിയും സ്വാതന്ത്ര്യവുമുള്ള സൃഷ്ടികൾ എന്ന നിലക്ക് മനുഷ്യരും മാലാഖമാരും തങ്ങളുടെ സ്വതന്ത്ര തീരുമാനത്താലും വിശിഷ്ട സ്നേഹത്താലും അവരുടെ പരമാന്ത്യത്തിലേക്ക് യാത്ര ചെയ്യണം. അതിനാൽ അവർക്ക്  മാർഗഭ്രംശം സാധ്യമാണ് (CCC 311). സ്വതന്ത്ര മനസ്സ് നൽകപ്പെട്ടിരിക്കുന്നതിൽനിന്നാണ് തിന്മ ഉത്ഭവിച്ചതെന്ന് ഈ പ്രബോധനത്തിലൂടെ വ്യക്തമാകുന്നു. ദൈവം പ്രത്യക്ഷമായോ പരോക്ഷമായോ തിന്മയുടെ ഹേതുവല്ല എന്ന് ഇതേ ഖണ്ഡികയിൽതന്നെ പഠിപ്പിക്കുന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ആരും നരകത്തിൽ പോകില്ല എന്ന ‘യൂണിവേഴ്സലിസം’ കുറച്ചൊക്കെ ശക്തി പെട്ടിരിക്കുന്ന സാഹചര്യത്തിൽ.                

തിന്മയെ നന്മയായി പരിണമിപ്പിക്കുവാൻ ദൈവത്തിന് സാധിക്കും, നഷ്ടപ്പെട്ടതിനെക്കാൾ ശ്രേഷ്ഠമായത് നൽകാൻ ദൈവത്തിന് കഴിയും എന്നതിനാൽ ദൈവം തിന്മ അനുവദിച്ചു എന്നുള്ളത് തുടർന്നുള്ള ഖണ്ഡികകളിൽ വിവരിക്കുന്നുണ്ട് (312, 313 ഖണ്ഡികകൾ). നമ്മുടെ ഭൗതികജ്ഞാനം ഇല്ലാതാകുന്ന നിത്യതയിൽ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള  പൂർണമായ ജ്ഞാനം ലഭിക്കുകയുള്ളൂ എന്ന്  ഖണ്ഡിക 314-ൽ പറയുന്നു.

ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/w0TNkhrygVQമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.