നാന്‍സി പെലോസിക്ക് ദിവ്യകാരുണ്യം നിഷേധിക്കുന്നതില്‍ രാഷ്ട്രീയമില്ല: ആര്‍ച്ച് ബിഷപ് സാല്‍വത്തോറ കോര്‍ഡിലിയോണ്‍

സാന്‍ഫ്രാന്‍സിസ്‌ക്കോ: ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് ദിവ്യകാരുണ്യം നിഷേധിക്കുന്നതിലെ കാരണങ്ങള്‍ വ്യക്തമാക്കി ആര്‍ച്ച് ബിഷപ് സാല്‍വത്തോരെ കോര്‍ഡിലിയോണ്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും കത്ത് അയച്ചു, നാന്‍സിക്ക് ദിവ്യകാരുണ്യം നിഷേധിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും അജപാലനപരമായ കാര്യം മാത്രമാണ് അതെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.

അബോര്‍ഷന് അനുകൂലിക്കുന്ന നാന്‍സിയുടെ നിലപാടാണ് ദിവ്യകാരുണ്യം നിഷേധിക്കാന്‍ കാരണമായിരിക്കുന്നത്. ദിവ്യകാരുണ്യംനിഷേധിക്കുന്നതില്‍ രാഷ്ട്രീയമായ കാരണങ്ങള്‍ ഒന്നുമില്ല. സഭയുടെ പഠനവും പ്രബോധനവും മാത്രമാണ് ഇവിടെ ബാധകം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തന്റെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാണ്. ഇതിനൊരിക്കലും രാഷ്ട്രീയലക്ഷ്യങ്ങളില്ല, അല്മായര്‍ക്കും വൈദികര്‍ക്കുമായി പ്രത്യേകം എഴുതിയ കത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു.

സഭാപ്രബോധനങ്ങളില്‍ നിന്ന് ഒരാള്‍ വ്യതിചലിച്ച് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കായി ദിവ്യകാരുണ്യത്തെ ആയുധമാക്കുകയാണ ചെയ്യുന്നത്. അദ്ദേഹം ആരോപിക്കുന്നു. വളരെ നിസ്സാരമായി എടുത്തതല്ല ഈ തീരുമാനമെന്നും വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍തഥനയുടെയും ഉപവാസത്തിന്റെയും സഭാപിതാക്കന്മാരുമായുളള കൂടിയാലോചനയുടെയും ഫലമായിട്ടാണ് ഇങ്ങനെയരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സഭ ആത്മീയമായി ഒരുപോരാട്ടത്തിലാണ് എന്നെഴുതിയ അദ്ദേഹം വൈദികരോടായി മൂന്നു കാര്യങ്ങളും പറയുന്നു ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുക മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന ചൊല്ലുക..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.