വെടിനിര്‍ത്തല്‍ ധാരണ ദുര്‍ബലമാണെന്നറിയാം, പക്ഷേ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വെടിനിര്‍ത്തല്‍ ധാരണ ദുര്‍ബലമാണെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും എന്നാല്‍ യുദ്ധത്തിന്റെ ഭീകരതയും ദുരിതവും ഓര്‍ത്ത്് അത് തുടരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയയ്ക്കും അസര്‍ബൈജാനുമിടയില്‍ വെടിനിര്‍ത്തല്‍ ധാരണയായ സാഹചര്യത്തിലാണ് പാപ്പായുടെ ഈ വാക്കുകള്‍.

സമാധാനം സാധ്യമാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. നാഗാര്‍ണോ-കരാബാക് പ്രദേശത്തെ ചൊല്ലിയാണ് രണ്ടാഴ്ച യുദ്ധം നടന്നിരുന്നത്. ഒടുവില്‍ റഷ്യയുടെ മധ്യസ്ഥതയില്‍ താല്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.