സെമിത്തേരിയിലെ കുരിശുകളും കല്ലറകളും തകര്‍ക്കപ്പെട്ട നിലയില്‍

റോഡെ ഐലന്റ്: കത്തോലിക്ക കോളജ് സെമിത്തേരിയിലെ കുരിശുകളും കല്ലറകളും ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുറ്റക്കാരനെന്ന് കരുതുന്ന ഒരാളെ പോലീസ് അറസറ്റ് ചെയ്തു. 26 കാരനായ കെവിയോന്‍ ഗോമേറയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഡൊമിനിക്കന്‍ വൈദികരെ സംസ്‌കരിച്ചിരിക്കുന്ന സെമിത്തേരിയാണ് ഇത്. സെമിത്തേരിയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന കുരിശില്‍ സ്വസ്തിക ചിഹ്നങ്ങളും കത്തോലിക്കാവിരുദ്ധ വാക്യങ്ങളും എഴുതിവച്ചിരുന്നു. ഏഴു കല്ലറകളാണ് ആക്രമിക്കപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.