“വെടിയേറ്റ’ കാസ പ്രദര്‍ശനത്തിന്

സ്‌പെയ്ന്‍: ഐഎസ് തീവ്രവാദികളുടെ വെടിയേറ്റ കാസ സ്‌പെയ്‌നിലെ മലാഖ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ പ്രദര്‍ശനത്തിന് വച്ചു. മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ അനുസ്മരിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമായിട്ടാണ് കാസയുടെ പ്രദര്‍ശനം നടത്തിയത്.

ഇറാഖ്, ഖാര്‍ഘോഷിലെ സിറിയന്‍ കാത്തലിക് ചര്‍ച്ചില്‍ നിന്നാണ് കാസ സ്‌പെയ്്‌നില്‍ എത്തിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 മുതല്‍ ആരംഭിച്ച കാസയുടെ പ്രദര്‍ശനം സെപ്തംബര്‍ 14 വരെ നടക്കും. വെടിയുണ്ട തുളച്ചുകയറിയതിന്റെ അടയാളം ഈ കാസയില്‍ ഇപ്പോഴും കാണാം. ഈ കാസയുടെ സാന്നിധ്യത്തിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.