ചങ്ങനാശ്ശേരി അതിരൂപതയുടെ സഭാസ്‌നേഹം മാതൃകാപരം: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ സഭാസ്‌നേഹം മാതൃകാപരമാണെന്ന് പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടന്ന 136 ാമത്ചങ്ങനാശ്ശേരി അതിരൂപതാദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളായ നാം സഭയോടും ഈശോയോടും ഉള്‍ച്ചേര്‍ന്നിരിക്കണം. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍കഴിയുന്ന പോസിറ്റീവ് മനസ്സ് ഉണ്ടാകുന്നതിനൊപ്പം പുതിയ കാലത്തെ സംഭവങ്ങളെ വിവേചനത്തോടെ തിരിച്ചറിയാനുളള ജാഗ്രതയുമുണ്ടായിരിക്കണം. അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു.
അതിരൂപതാ ദിനത്തോട് അനുബന്ധിച്ച് പുതിയ രണ്ടു ഫൊറോനകളുടെ പ്രഖ്യാപനവും നടന്നു.ചെങ്ങന്നൂരും മുഹമ്മയുമാണ് പുതിയ ഫൊറോനകളായത്.

അടുത്തവര്‍ഷം നടക്കുന്ന അതിരൂപതാദിനം മുഹമ്മ ഫൊറോന പള്ളിയില്‍നടക്കുമെന്ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.