മൃതദേഹം ദഹിപ്പിക്കാന്‍ ചങ്ങനാശ്ശേരി അതിരൂപതയും

ചങ്ങനാശ്ശേരി: കോവിഡ് 19 ബാധിച്ച് മരണമടയുന്നവരുടെ ശരീരങ്ങള്‍ ദഹിപ്പിക്കാന്‍ തടസ്സമില്ലെന്ന് ചങ്ങനാശ്ശേരി അതിരൂപത. പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ച ശേഷം ഭസ്മം അന്ത്യകര്‍മ്മങ്ങളോടെ സെമി്‌ത്തേരിയില്‍ സംസ്‌കരിക്കണമെന്നും വീടുകളില്‍ ദഹിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു.

മൃതദേഹം നേരിട്ടു സെമിത്തേരിയിലെത്തിച്ചുവേണം കര്‍മ്മങ്ങള്‍ നടത്താനെന്നും ഭവനങ്ങളിലെയും പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകള്‍ സെമിത്തേരിയില്‍ നടത്താമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പിപിഇ കിറ്റ് ധരിക്കുന്നവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാമെങ്കിലും അന്ത്യചുംബനമോ സ്പര്‍ശനമോ പാടില്ല. മൃതദേഹം വഹിക്കുന്നവര്‍ പിപിഇ കിറ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

ഇടവക വികാരിമാര്‍ക്കുള്ള സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.