കൂദാശയ്ക്കുള്ള ഒരുക്കം പൂര്‍ത്തിയായ ചാപ്പലിന് നേരെ ആക്രമണം, തിരുസ്വരൂപങ്ങള്‍ തകര്‍ത്ത നിലയില്‍

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കൂദാശയ്ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചാപ്പലിന് നേരെ ആക്രമണം. തിരുഹൃദയത്തിന്റെയും ഉണ്ണീശോയുടെയും മാതാവിന്റെയും രൂപങ്ങള്‍ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു.

മെയ് 14നും 15നും ഇടയിലാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. ചാപ്പലിന് നേരെ നടന്ന ആക്രമണം ക്രൈസ്തവവിശ്വാസികളില്‍ കടുത്ത നടുക്കവും വേദനയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറ്റവാളികളെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് ക്രൈസ്തവര്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. മെയ് 15ന് തന്നെ പ്രതിഷേധറാലി സംഘടിപ്പിച്ചുവെങ്കിലും ഇതുവരെയും കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ഈ സാഹചര്യത്തില്‍ മെയ് 22 ന് മറ്റൊരു റാലി കൂടി സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ ദേവാലയം പണിയുന്നതിന് ചില ഹിന്ദുക്കള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. നരസിംഹത്തിന്റെയും സീതാദേവിയുടെയും കാല്‍പ്പാടുകള്‍ പതിഞ്ഞ ഭൂമിയാണ് ഇതെന്നാണ് അവരുടെ വാദം.

2011 ലെ സെന്‍സസ്പ്രകാരം ഗുണ്ടൂരില്‍ 86 ശതമാനവും ഹൈന്ദവരാണ്. ക്രൈസ്തവര്‍ 1.84 ശതമാനം മാത്രമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.