വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി വാര്‍ഷികാഘോഷം ഇന്ന്

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധുപദവിയുടെ എട്ടാമത് വാര്‍ഷികം ഇന്ന് സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ ആഘോഷിക്കും. രാവിലെ 6,7 ,11 മണിക്കും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.

ചാവറയച്ചന്റെ കബറിടത്തിലേക്ക് സിഎംഐതിരുവനന്തപുരം പ്രോവിന്‍സിന്റെ കീഴിലുള്ള വിവിധ സ്‌കൂളുകളിലെ നാലായിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും തീര്‍ഥാടനം നടത്തും.10.30 ന് ചാവറ തീര്‍ത്ഥാടനം ആശ്രമ ദേവാലയത്തില്‍എത്തിച്ചേരും തുടര്‍ന്ന് ആ്ശ്രമ ദേവാലയാങ്കണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തിന്റെ വെഞ്ചിരിപ്പു കര്‍മ്മം സിഎംഐ സഭാ പ്രിയോര്‍ ജനറല്‍ റവ. ഡോ.തോമസ് ചാത്തംപറമ്പില്‍ നിര്‍വഹിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.