ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃക: ഗവര്‍ണര്‍

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെഇ സ്‌കൂളില്‍ വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ സാമൂഹിക ആശയങ്ങളില്‍ ചാവറയച്ചന്റെ കാഴ്ചപ്പാടുകള്‍ വലുതായിരുന്നുവെന്നും ഈ രണ്ടു മേഖലകളിലും അദ്ദേഹം നല്കിയ സംഭാവനകള്‍ ഭാവിതലമുറയ്ക്ക് മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിശുദ്ധ ചാവറയച്ചന്‌റെ പ്രതിഭയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.