ചെല്ലാനത്തേക്ക് പാലാ രൂപത ദുരിതാശ്വാസസഹായം എത്തിച്ചു

പാലാ: പാലാ രൂപതയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിന്റെ നേതൃത്വത്തില്‍ ചെല്ലാനം പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് സഹായമെത്തിച്ചു. പാലാ രൂപതയിലെ ഇടവകകളില്‍ നിന്നും സന്യാസഭവനങ്ങളില്‍ നിന്നും സമാഹരിച്ചതും സംഭാവനകള്‍കൊണ്ട് വാങ്ങിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങളും സാനിറ്ററി ഐറ്റംസും കടലാക്രമണം തടയാന്‍ മണ്ണ് നിറയ്ക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകളുമാണ് സഹായമായി എത്തിച്ചത്.

സഹായസംഘത്തിന്റെ യാത്ര പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫഌഗ് ഓഫ് ചെയ്തു. തീരപ്രദേശങ്ങളിലും കുട്ടനാടന്‍പ്രദേശങ്ങളിലുമുളളവര്‍ക്ക് പാര്‍ക്കാന്‍ ഇടമില്ലാതെ വന്നാല്‍ രൂപതയുടെ എല്ലാ സ്ഥാപനങ്ങളും വിട്ടുനല്കുമെന്നും അദ്ദേഹം അറിയിച്ചു,മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.