വിദ്വേഷപ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ഭയപ്പെടുത്തുന്നു: ചെറുപുഷ്പ മിഷന്‍ലീഗ്

കൊച്ചി: വിദ്വേഷപ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ഭയപ്പെടുത്തുന്നുവെന്ന് ചെറുപുഷപ മിഷന്‍ലീഗ്. കേരളത്തില്‍ ഇനി ഞങ്ങളല്ലാതെ മറ്റാരും വേണ്ട എന്ന വിധത്തില്‍ മറനീക്കി പുറത്തുവരുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സര്‍ക്കാരും പ്രമുഖ രാഷ്ട്രീപാര്‍ട്ടികളും കാണിക്കുന്ന നിസംഗത വളരെ അപകടകരവും ഭയാനകവുമാണ്.

ഇതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണം.വളരെ തന്ത്രപരമായി കൊച്ചുകുട്ടികളെ പോലും ഉപയോഗിച്ച് നടത്തുന്ന വിദ്വേഷപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് സമാധാനം കാംക്ഷിക്കുന്ന കേരളജനതയോട് ചെയ്യുന്ന ക്രൂരതയാണെന്നും ചെറുപുഷ്പ മിഷന്‍ലീഗ് യോഗം വിലയിരുത്തി.

പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ഇതിന് മുമ്പും പ്രശ്‌നങ്ങളെ നിസ്സാരവല്ക്കരിച്ചിരുന്നു. ഇനിയും അത് തുടരാന്‍പാടില്ല.യോഗംആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.