ചെറുപുഷ്പ മിഷന്‍ ലീഗ് കുഞ്ഞേട്ടന്‍ പുരസ്‌ക്കാരം ജസ്റ്റീസ് കുര്യന്‍ ജോസഫിന്

കണ്ണൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് പി. സി എബ്രഹാം പല്ലാട്ട്കുന്നേലിന്റെ( കുഞ്ഞേട്ടന്‍) സ്മരണയ്ക്കായി സംസ്ഥാന സമിതി നല്കുന്ന കുഞ്ഞേട്ടന്‍ പുരസ്‌ക്കാരത്തിന് എറണാകുളം-അങ്കമാലി അതിരൂപതാംഗവും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യന്‍ ജോസഫ് മാണിക്യത്താന്‍ അര്‍ഹനായി. 13 ന് ചെമ്മലമറ്റത്ത് കുഞ്ഞേട്ടന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌ക്കാരം നല്കും.

ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനരക്ഷാധികാരി റവ. ഡോ.തോമസ് മാര്‍ കൂറിലോസാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിഅധ്യക്ഷത വഹിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.