ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി നിറവില്‍

ഭരണങ്ങാനം: ഏഷ്യയിലെ ഏറ്റവും വലിയ അല്മായപ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയിലേക്ക്. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് തലശ്ശേരി അതിരൂപതയില്‍ നടത്തും. അന്തര്‍ദ്ദേശീയ ദേശീയ സംസ്ഥാന രൂപത മേഖല ശാഖാ തലങ്ങളില്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്നതാണ് ജൂബിലി ആഘോഷപരിപാടികള്‍. 1947 ഒക്ടോബര്‍ മൂന്നിന് ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പിസി അബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിലാണ് മിഷന്‍ ലീഗ് സംഘടന ആരംഭിച്ചത്. ഇതിനകം 50000 ദൈവവിളികള്‍ സഭയ്ക്ക് സംഭാവന ചെയ്യാന്‍ സംഘടനയ്ക്ക് സാധിച്ചു. ഇതില്‍ 52 പേര്‍ വൈദിക മേലധ്യക്ഷന്മാരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.