ഗ്ലോബല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഷെവ. സിറിള്‍ ജോണിന് ഓണ്‍ലൈന്‍ അഭിനന്ദന സമ്മേളനം

ഗ്ലോ ബൽ മീഡിയ സെല്ലും, വാർത്താ പോർട്ടലായ “സീന്യൂസ്‌ലൈവും സംയുക്തമായി, എല്ലാ രാജ്യത്തെയും കോർഡിനേറ്റർസിന്റെ സഹകരണത്തോടെ ഫ്രാസിൻസിസ്‌ മാർപ്പാപ്പ ഷെവലിയാർ പദവി നൽകി ആദരിച്ച അന്തർദേശീയ കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റത്തിന്റെ ശക്തനായ ശുശ്രൂഷകനും “കാരിസ് ” അംഗവുമായ ബ്ര. സിറിൾ ജോണിനെ ആദരിക്കുന്നതിന് സൂം ഫ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 20 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8.30 വരെ ഓൺലൈൻ അഭിനന്ദന സമ്മേളനം നടത്തുന്നു.
 

കെ സി ബി സി മാധ്യമ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ,  മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. 

ബിഷപ് ഫ്രാൻസിസ് കാലിസ്റ്റ്  – മീററ്റ് ( എപ്പിസ്കോപ്പൽ അഡ്വൈസർ – ഇന്ത്യൻ കരിസ്മാറ്റിക്ക് )  ബിഷപ് സാമുവേൽ മാർ ഐറേനിയോസ് (കെ സി ബി സി കരിസ്മാറ്റിക്ക് കമ്മീഷൻ ചെയർമാൻ), ബിഷപ് വർഗീസ് ചക്കാലക്കൽ ( കെ സി ബി സി വൈസ് പ്രസിഡന്റ്),  ഫാ ജോസഫ് താമരവേലി ( കേരള സർവീസ് ടീം ചെയർമാൻ) , ഫാ അഗസ്റ്റിൻ വല്ലൂരാൻ വി സി ( ഡിവൈൻ ധ്യാനകേന്ദ്രം – മുരിങ്ങൂർ) തുടങ്ങിയവർ പങ്കെടുക്കുന്നു.

Time: Feb20, 2021, Saturday IST 6.30pm; UAE 5 pm ; USA 7am ( central time); London 1.30PM ; Australia 8.45pm( Melbourne) Join ZoomMeetinghttps://us02web.zoom.us/j/87656717798?pwd=ZTY0OWFNanppZThtbFU3aUtwK3l4QT09 Meeting ID:876 5671 7798Passcode:cnewslive മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.