ചിക്കാഗോയില്‍ പ്രാര്‍ത്ഥനയ്ക്കായി ദേവാലയ മണികള്‍ ദിവസവും അഞ്ചു തവണ വീതം മുഴങ്ങുന്നു

ചിക്കാഗോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദിവസം അഞ്ചു തവണ വീതം ദേവാലയ മണികള്‍ മുഴക്കാന്‍ ചിക്കാഗോ അതിരൂപതയുടെ തീരുമാനം. മൂന്നു മണിക്കൂര്‍ ഇടവേളകളോടെ രാവിലെ ഒമ്പതു മണിമുതല്‍ രാത്രി ഒമ്പതു മണിവരെ മണി മുഴക്കാനാണ് കര്‍ദിനാള്‍ ബ്ലേസ് ജെ കുപ്പിച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ് ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം സാമൂഹിക അകലം പാലിക്കണമെന്ന ഓര്‍മ്മപ്പെടുത്തലിന്റെ ഭാഗം കൂടിയാണ് ഇത്.

അതിരൂപതയുടെ വെബ്‌സൈറ്റ് പേജില്‍ മൂന്നു ഭാഷകളില്‍ അതതു ദിവസത്തെ പ്രാര്‍ത്ഥനാനിയോഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.