ചിക്കാഗോയില്‍ പരിശുദ്ധ മറിയത്തിന്റെ രൂപത്തിന് നേരെ ആക്രമണം

ചിക്കാഗോ: ചിക്കാഗോയില്‍ പരിശുദ്ധ മറിയത്തിന്റെ രൂപത്തിന് നേരെ ആക്രമണം നടന്നു. നവംബര്‍ എട്ടിന് രാവിലെ പതിനൊന്ന് മണിയോടെയാണ് ആക്രമണം ശ്രദ്ധയില്‍ പെട്ടത്. സെന്റ് മേരി ഓഫ് പെര്‍പെക്ച്വല്‍ ഹെല്‍പ്പ്- ആള്‍ സെയ്ന്റ് സെന്റ് അന്തോണി പാരീഷിലെ മരിയന്‍ രൂപത്തിന് നേരെയാണ് ആക്രമണം നടന്നത്.മാതാവിന്റെ രൂപം സ്േ്രപ പെയിന്റ് കൊണ്ട് വികൃതമാക്കുകയാണ് ചെയ്തത്.

കറുത്ത പെയ്ന്റാണ് മുഖത്ത് സ്േ്രപ ചെയ്തത്. പിങ്ക് സ്േ്രപ പെയ്ന്റു കൊണ്ട് ഭിത്തിയില്‍ ദൈവം മരിച്ചു എന്നും എഴുതിയിട്ടുണ്ട്. മറ്റൊരു ഭിത്തിയില്‍ ബൈഡന്‍ എന്ന് ചെറിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുമുണ്ട്. രൂപം വൃത്തിയാക്കിയതിന് ശേഷം പുന:സ്ഥാപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.