ഭൂമിക്കച്ചവടം: മെത്രാനും വൈദികനുമെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് കോടതി

ചിക്കമംഗ്ലൂര്‍: ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മെത്രാനും വൈദികനുമെതിരെയുളള കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയുടെ നിരീക്ഷണം. ബിഷപ് തോമസപ്പാ അന്തോണി സ്വാമിക്കും ഫാ. ശാന്തരാജിനും എതിരെയുള്ള കേസാണ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷിച്ചത്.

കൃത്രിമരേഖകളുണ്ടാക്കി ചര്‍ച്ച് സ്‌കൂള്‍ വക സ്ഥലം മെത്രാനും വൈദികനും ചേര്‍ന്ന് വിറ്റതായി ഒരു വിഭാഗം വൈദികരും അല്മായരും ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകളില്ലാതെയും ആസൂത്രിതമായും ബിഷപ്പിനെതിരെ കേസ് സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് അഭിഭാഷകന്‍ വി റ്റി തോമസ് മാധ്യമങ്ങളോട് അറിയിച്ചു. രൂപതയുടെയും മെത്രാന്റെയും പേര് അപമാനിച്ച. കേസ് ഫയല്‍ ചെയ്ത മൈക്കല്‍ സദാനന്ദ ബാപ്റ്റിസ്റ്റിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ബിഷപ് തോമസപ്പായും ഫാ. ശാന്തരാജും കന്നഡ സംസാരിക്കുന്നവരാണ്. എതിര്‍വിഭാഗം വൈദികര്‍ കൊങ്കിണി സംസാരിക്കുന്നവരാണ്.

1963 ല്‍ സ്ഥാപിതമായ രൂപതയുടെ കന്നഡ സംസാരിക്കുന്ന ആദ്യ ബിഷപ്പാണ് തോമസപ്പാ അന്തോണി സ്വാമി. ആരാധനക്രമത്തിലുളള ഭാഷയുടെ പേരില്‍ രൂപതയിലെ വൈദികര്‍ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.