ചൈല്‍ഡ് പോണോഗ്രഫിക്കെതിരെ ഗവണ്‍മെന്റ് അടിയന്തിര നടപടികളെടുക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചൈല്‍ഡ് പോണോഗ്രഫിക്കെതിരെ ഗവണ്‍മെന്റ് അടിയന്തിര നടപടികളെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് മാഗസിന്‍ പാരിസ് മാച്ചിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

ചൈല്‍ഡ് പോണോഗ്രഫിയുടെ നിര്‍മ്മാണത്തിനെതിരെ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണം. മാഫിയാ സംഘങ്ങള്‍ കണക്കെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഇരകള്‍ കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരുമാണ്. ഒരുപാട് പേര്‍, ചിലപ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും ഇത്തരം രംഗങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കാസഭയില്‍ നൂറുകണക്കിന് കുട്ടികളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് അപമാനകരമാമെന്ന്പാപ്പ വ്യക്തമാക്കിയിരുന്നു.

ക്ലീവ്‌ലാന്‍ഡ് രൂപതയിലെ ഒരു കത്തോലിക്കാ വൈദികനെ സെക്‌സ് ട്രാഫിക്കുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത് അടുത്തയിടെയായിരുന്നു. 18 വയസില്‍ താഴെ പ്രായമുളളവരെയാണ് ഇതിലേക്കായി ഈ വൈദികന്‍ ഉപയോഗിച്ചിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.