കുട്ടികള്‍ക്ക് പകരമായി മൃഗങ്ങളെ ഓമനിച്ചുവളര്‍ത്തുന്നത് മനുഷ്യത്വം നശിപ്പിക്കും: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്ക് പകരമായി മൃഗങ്ങളെ ഓമനിച്ചുവളര്‍ത്തുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നതിന് തുല്യമാണെന്നും അത് നമ്മെ നശിപ്പിക്കുകയും മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

ദാമ്പത്യജീവിതത്തില്‍ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചാണ് പാപ്പ ചിന്തകള്‍ പങ്കുവച്ചത്. നമ്മളിലെ സ്വാര്‍ത്ഥതയുടെ രൂപമാണ് ഇവിടെ പ്രകടമാകുന്നത്. മാതൃത്വവും പിതൃത്വവുമില്ലാതെ മനുഷ്യത്വം നഷ്ടപ്പെട്ട് നാഗരികത വളര്‍ന്നാല്‍ അത് ദോഷം ചെയ്യും.

കുട്ടികളുടെ സ്ഥാനത്ത് പട്ടിയെയും പൂച്ചയെയും കാണുന്നവരുണ്ട്. കുട്ടികള്‍ക്ക് പകരമായി ഓമനമൃഗങ്ങളെ വളര്‍ത്തുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നതിന് തുല്യമാണ്. കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ കുട്ടികളെ ദത്തെടുക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.