കുര്‍ബാനയ്ക്കിടയില്‍ കുഞ്ഞുങ്ങള്‍ കരയുന്നത് മനോഹരം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ കുഞ്ഞുങ്ങള്‍ കരയുന്നത് മനോഹരമായ അനുഭവമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ 32 കുഞ്ഞുങ്ങളുടെ മാമ്മോദീസാ നല്കുന്ന വേളയിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്.

കുഞ്ഞുങ്ങള്‍ കുര്‍ബാനയ്ക്കിടയില്‍ കരയുമ്പോള്‍ മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ലെന്നും പാപ്പ പറഞ്ഞു. കു#ഞ്ഞുങ്ങള്‍ കുര്‍ബാനയ്ക്കിടയില്‍ കരയുന്നത് മനോഹരമായ ഹോമിലിയാണ്.

പതിനേഴ് ആണ്‍കുട്ടികളെയും പതിനഞ്ച് പെണ്‍കുട്ടികളെയുമാണ് പാപ്പ മാമ്മോദീസാ മുക്കിയത്. വത്തിക്കാനിലെ ജോലിക്കാരുടെ മക്കളാണ് ഇവര്‍. ഈശോയുടെ ജ്ഞാനസ്‌നാനതിരുനാള്‍ ദിനമായിരുന്നു ഇന്നലെ. ഈ ദിവസം മാമ്മോദീസാ നല്കുന്ന പതിവ് ആരംഭിച്ചത് വിശുദധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു..

കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തേണ്ടത് കുടുംബമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ തന്റെ പ്രസംഗം അധികം നീട്ടിക്കൊണ്ടുപോകാനും തയ്യാറായില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.