ചിലിയില്‍ രണ്ടു ദേവാലയങ്ങള്‍ക്ക് തീ കൊളുത്തി

ചിലി: ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രക്ഷോഭകാരികള്‍ രണ്ടു ദേവാലയങ്ങള്‍ക്ക് തീ കൊളുത്തി. സെന്റ് ഫ്രാന്‍സിസ് ബോര്‍ജിയ ദേവാലയവും അസംപ്ഷന്‍ ഓഫ് ദ ബ്ലെസഡ് വെര്‍ജിന്‍ മേരി ദേവാലയവുമാണ് തീ കൊളുത്തപ്പെട്ടത്. 1876 ല്‍ പണികഴിപ്പിക്കപ്പെട്ട ഈ ദേവാലയങ്ങള്‍ സാന്റിയാഗോയിലെ ഏറ്റവും പുരാതനമായ ദേവാലയങ്ങളാണ്. ഒക്ടോബര്‍ 18 നാണ് അക്രമം നടന്നത്.

അക്രമം അവസാനിപ്പിക്കൂ, ദൈവം ഒരിക്കലും അക്രമം ആഗ്രഹിക്കുന്നില്ല, ഞാന്‍ നിങ്ങളെ എല്ലാവരെയും പ്രാര്‍ത്ഥനയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. നിങ്ങളുടെ ഹൃദയം വിശുദ്ധീകരിക്കപ്പെടട്ടെ.ന മുക്കിടയില്‍ വിദ്വേഷമോ പകയോ അക്രമമോ ഉണ്ടാകാതിരിക്കട്ടെ, സാന്റിയാഗോ ആര്‍ച്ച് ബിഷപ് പ്രക്ഷോഭകാരികളോടുള്ള പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.