അന്ന്, വത്തിക്കാനില്‍ നിന്ന് ചൈനയിലേക്ക് മാസ്‌ക്കുകള്‍ ഇന്ന് ,ചൈനയില്‍ നിന്ന് വത്തിക്കാനിലേക്ക് മാസ്‌ക്കുകള്‍

ബെയ്ജിംങ്:: ചൈനക്കാര്‍ക്ക് വത്തിക്കാനോട് പ്രതിസ്‌നേഹം കാണിക്കാനുള്ള സുവര്‍ണ്ണാവസരമായി മാറിയിരിക്കുകയാണ് ഈ കൊറോണകാലം. ചൈനയില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാനായി വത്തിക്കാനില്‍ നിന്ന് മാസ്‌ക്കുകള്‍ കയറ്റി അയച്ചിരുന്നു.

ഇപ്പോള്‍ ഇറ്റലിയിലും റോമിലുമെല്ലാം കൊറോണ വ്യാപകമാകുമ്പോള്‍ മനുഷ്യജീവനുകളുടെ പ്രതിരോധത്തിനായി ചൈനയില്‍ നിന്ന് ഇവിടേക്ക് മാസ്‌ക്കുകള്‍ കയറ്റി അയ്ക്കുകയാണ്. സിയാന്‍ രൂപത 24,000 മെഡിക്കല്‍ മാസ്‌ക്കുകളാണ് വത്തിക്കാനിലേക്ക് അയച്ചിരിക്കുന്നത്.

ഞങ്ങള്‍ പകര്‍ച്ചവ്യാധികളാല്‍ വലഞ്ഞിരുന്ന സമയത്ത് പരിശുദ്ധ സിംഹാസനത്തില്‍ നിന്നും ഇറ്റാലിയന്‍ സഭയില്‍ നിന്നും ഏറെ സഹായം കിട്ടിയിരുന്നു. മെഡിക്കല്‍ മാസ്‌ക്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അതില്‍ നിന്ന് വിമുക്തരായിക്കഴിഞ്ഞു. എന്നാല്‍ ഇറ്റലി ദുരിതത്തിലായിരിക്കുകയാണ്. അവരെ ഇപ്പോഴാണ് സഹായിക്കേണ്ടത്. ഞങ്ങളുടെ സംഭാവനകള്‍ ചെറുതായിരിക്കാം. എങ്കിലും അത് അനേകര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും വത്തിക്കാനും തമ്മിലും ചൈനയും ഇറ്റലിയും തമ്മിലും സൗഹൃദം വളര്‍ത്താനുള്ള അവസരം കൂടിയാണ് ഇത്.

സിയാന്‍ രൂപതയിലെ സംഘാടകരിലൊരാളായ ഫാ. ചെന്‍ റൂയിക്‌സ്യൂ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.