2030 ആകുമ്പോഴേയ്ക്കും ചൈനയിലെ ക്രൈസ്തവരുടെ എണ്ണം 30 മില്യന്‍?

ബെയ്ജിംങ്: 2030 ആകുമ്പോഴേയ്ക്കും ചൈനയിലെ ക്രൈസ്തവരുടെ എണ്ണം 30 മില്യന്‍ ആകുമെന്ന് ചൈനയിലെ സര്‍ക്കാര്‍ ഭയപ്പെടുന്നതായി വാര്‍ത്തകള്‍.

ചൈനയുടെ വരുംകാലങ്ങളില്‍ ക്രൈസ്തവര്‍ നിര്‍ണ്ണായക സ്വാധീനവും ശക്തിയും ആയിത്തീരും എന്ന് ഭയക്കുന്നതുകൊണ്ടാണ് ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ അഴിച്ചുവിടുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. ഓപ്പണ്‍ ഡോര്‍സ് സ്ട്രാറ്റജിക് റിസേര്‍ച്ച് ക്രിസ്ത്യന്‍ ചാരിറ്റി ഡയറക്ടകര്‍ ബോയ്ഡ് മാക്മില്യന്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപെടുത്തിയത്. ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ നേരിടാനാണ് മതപീഡനം അഴിച്ചുവിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്തുകൊണ്ടാണ് സഭയ്‌ക്കെതിരെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു. അപ്പോഴാണ് ഇക്കാര്യം ഞങ്ങള്‍ തിരിച്ചറിയുന്നത്. സഭയുടെ വളര്‍ച്ചയും സഭാംഗങ്ങളുടെ വര്‍ദ്ധനവും നേതാക്കന്മാരെ ഭയവിഹ്വലരാക്കുന്നു. അദ്ദേഹം അറിയിച്ചു.

മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് ഓപ്പണ്‍ ഡോര്‍സ് ചൈനയെ പെടുത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.