ചൈനയിലെ ദേവാലയങ്ങളില്‍ ഇനി ദേശസ്‌നേഹവും പ്രഘോഷിക്കണം


ബെയ്ജിംങ്: ലോക് ഡൗണിന് ശേഷം ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇനി മുതല്‍ ദേശസ്‌നേഹവും പ്രസംഗിക്കണമെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഉത്തരവ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ലോക്ക് ഡൗണിന് ശേഷം ജൂണ്‍ രണ്ടുമുതല്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാനാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേശസ്‌നേഹത്തെക്കുറിച്ച് പള്ളികളില്‍ പ്രസംഗിക്കണമെന്ന നിര്‍ദ്ദേശവും വന്നിരിക്കുന്നത്.

ആഗോള കത്തോലിക്കാസഭയിലെ അംഗങ്ങളെന്ന നിലയില്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഹെബി പ്രൊവിന്‍സിലെ ഫാ. ലിയു ഒരു മാധ്യമത്തോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മഹത്വവല്‍ക്കരിക്കാനോ അത് സ്വീകരിക്കാനോ തങ്ങള്‍ ഒരുക്കമല്ലെന്നും അദ്ദേഹം അറിയിച്ചു. മതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുളള ഭരണകൂടത്തിന്റെ പുതിയ നീക്കമായിട്ടാണ് ഇതിനെ കത്തോലിക്കര്‍ വിലയിരുത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.