കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ ആരാധിക്കുക, കുരിശുകളും ക്രിസ്തുവിന്റെ രൂപങ്ങളും എടുത്തുമാറ്റുക കൊറോണ കാലത്തും ചൈനയില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍

ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവര്‍ക്ക് നേരെ കര്‍ശനമായ മതനിയന്ത്രണങ്ങളും പീഡനങ്ങളുമായി ചൈനീസ് ഭരണകൂടം. ഗവണ്‍മെന്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കണമെന്നാണ് ഗവണ്‍മെന്റ് ഉത്തരവ്. കുരിശുകളും ക്രിസ്തുവിന്റെ രൂപങ്ങളും എടുത്തുമാറ്റുക, കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ ആരാധിക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

കമ്മ്യൂണിസ്റ്റ് നേതാവ് മാവോയുടെയും നിലവിലെ പ്രസിഡന്റ് ചിന്‍ ന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ചൈനയിലെ ദരിദ്രഗ്രാമങ്ങള്‍ക്കാണ് ഈ നിയമം. റിലീജിയസ് ലിബര്‍ട്ടി മാഗസിനായ ബിറ്റര്‍ വിന്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഉറപ്പുവരുത്താനായി ഗവണ്‍മെന്റ് അധികാരികള്‍ ജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ വിശുദ്ധരൂപങ്ങള്‍ എടുത്തുമാറ്റുകയും പകരം നേതാക്കന്മാരുടെ പടം പ്രതിഷ്ഠിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നതായും വാര്‍ത്തയുണ്ട്.

ദൈവത്തിന് പകരം മാവോയുടെ പടം പ്രതിഷ്ഠിക്കാനാണ് അധികാരികള്‍ നിര്‍ബന്ധിക്കുന്നത്. ഞങ്ങളുടെ വിശ്വാസം തുടച്ചുമാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. സുവിശേഷപ്രഘോഷകനായ ഒരാളെ ഉദ്ധരിച്ചുകൊണ്ട് ബിറ്റര്‍ വിന്റര്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.