സുവിശേഷപ്രഘോഷണത്തിനിടയില്‍ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങളും തിരുകിക്കയറ്റാന്‍ സുവിശേഷ പ്രഘോഷകര്‍ നിര്‍ബന്ധിക്കപ്പെടുന്നു

ബെയ്ജിംങ്: സുവിശേഷപ്രഘോഷണം നടത്തുമ്പോള്‍ സാന്ദര്‍ഭികമെന്നോണം പ്രസിന്റിന്റെയും കമ്മ്യൂസത്തിന്റെയും സിദ്ധാന്തങ്ങളും ഉദ്ധരണികളും പ്രയോഗിക്കണമെന്ന് സുവിശേഷപ്രഘോഷകര്‍ നിര്‍ബന്ധിക്കപ്പെടുന്നതായി വാര്‍ത്ത. ചൈനയിലെ സുവിശേഷപ്രഘോഷകരാണ് പുതിയ നിയമം മൂലം നിസ്സഹായരായിരിക്കുന്നത്.

വചനവ്യാഖ്യാനങ്ങളില്‍ പൊളിറ്റിക്കല്‍ ഐഡിയോളജിയും ചേര്‍ക്കണമെന്നാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ബിറ്റര്‍വിന്റര്‍ എന്ന മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേര്‍ബിംങ് ഫുഡ് വേസ്റ്റിനെക്കുറിച്ചുള്ള പ്രസിഡന്റ് ചിയുടെ ആശയങ്ങളെ ക്രിസ്തു അഞ്ചപ്പവും രണ്ടുമീനും വര്‍ദ്ധിപ്പിച്ച് അയ്യായിരങ്ങളെ തീറ്റിപ്പോറ്റിയതുമായി ബന്ധപ്പെട്ട് പ്രസംഗിക്കണമെന്നാണ് നിര്‍ദ്ദേശം.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചൈന മതപരമായ കാര്യങ്ങളില്‍ മുമ്പ് എന്നത്തെക്കാളും കൂടുതലായി പിടിമുറുക്കിയിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.