ബെയ്ജിം്ങ്: എല്ലാ മതവിശ്വാസികളുടെയും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ചൈനീസ് ഭരണകൂടം. ദേവാലയങ്ങള്‍, ബുദ്ധക്ഷേത്രം, മോസ്‌ക്ക് എന്നിവിടങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് മുന്‍കൂട്ടി ഭരണകൂടത്തില്‍ നിന്ന് അനുവാദം വാങ്ങാനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ചൈനഎയ്ഡ് എന്ന മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപേക്ഷ നല്കുന്ന വ്യക്തിയുടെ പേര്, വ്യക്തിഗതമായ വിവരങ്ങള്‍, ഐഡി, ജനനത്തീയതി തുടങ്ങിയവയെല്ലാം നല്കിയിരിക്കണം. സ്മാര്‍ട്ട് റിലീജിയന്‍ എന്ന ആപ്പ് വഴിയാണ് പേരു രജിസ്ട്രര്‍ ചെയ്യേണ്ടത്. ഹെനാന്‍ പ്രോവിന്‍സിലാണ് ഈ നിയമം അവതരിപ്പിച്ചിരിക്കുന്നത്.
ചൈനയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള പ്രദേശമാണ് ഇത്. ജനസംഖ്യയില്‍ ചൈനയില്‍ മൂന്നാം സ്ഥാനവും ഹെനാനാണ്. ഇവിടെത്തെക്രൈസ്തവരില്‍ ഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റുകാരാണ്.