കോവിഡില്‍ നിന്നു മോചിതനായ ചൈനീസ് ബിഷപ് ദിവംഗതനായി

നാന്‍യാങ്: കോവിഡ് ബാധയില്‍ നിന്ന് വിമുക്തനായ ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ബിഷപ് എമിരത്തൂസ് ജോസഫ് സു ബാവോയു ദിവംഗതനായി. 99 വയസായിരുന്നു.

ഫെബ്രുവരിയിലാണ് ഇദ്ദേഹം കോവിഡ് ബാധിതനായത്. പക്ഷേ വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം രോഗവിമുക്തിനേടിയിരുന്നു. മാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടിയതായിരുന്നു ഇദ്ദേഹത്തിന്റെ രോഗസൗഖ്യം.

1921 ജൂലൈ രണ്ടിനാണ് ജനനം. ആറാം വയസില്‍ പിതാവിനെ നഷ്ടമായി. എട്ടാം വയസില്‍ മാമ്മോദീസാ സ്വീകരണം. 1946 ല്‍ സെമിനാരി പഠനം ആരംഭിച്ചു. 1957 ല്‍ വൈദികനായി. 1981 ല്‍ പത്തുവര്‍ഷത്തെ ജയില്‍വാസത്തിന് കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ വിധിച്ചു.

2010 ല്‍ വത്തിക്കാന്റെ അനുവാദത്തോടെ അദ്ദേഹം മെത്രാന്‍സ്ഥാനത്ത് നിന്ന് രാജിവച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.