ദേവാലയം ഗവണ്‍മെന്റ് പൊളിക്കുമെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് ചൈനീസ് മെത്രാന്‍

ബെയ്ജിംങ്: ചിയാനിലെ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ ചൈനീസ് ഭരണകൂടം പൊളിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ ബിഷപ് അന്തോണി ഡാങ് മിന്‍യാന്‍ നിഷേധിച്ചു.ചിയാന്‍ രൂപതാധ്യക്ഷനാണ് ഇദ്ദേഹം.

ചൈനീസ് സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം സഭയുടെ സ്ഥലം ഗവണ്‍മെന്റ് പിടിച്ചെടുത്തുവെന്നും കത്തീഡ്രല്‍ പൊളിച്ചുനീക്കുമെന്നുമാണ് പ്രചരണം.

18 ാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ മിഷനറിമാര്‍ പണികഴിപ്പിച്ചതാണ് കത്തീഡ്രല്‍. നഗരത്തിന്റെ മുഖച്ഛായ മനോഹരമാക്കാന്‍ ഗവണ്‍മെന്റിന് ആഗ്രഹമുണ്ട്. അതിനോട് സഹകരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. ബിഷപ് പറഞ്ഞു.

കത്തീഡ്രല്‍ പൊളിക്കുകയാണെന്ന വാര്‍ത്തയെ തുടര്‍ന്ന് വിശ്വാസികള്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.